Thrust Areas - വായ്പ

വായ്പ

ബാങ്കുകളുമായി ചേർന്നുള്ള പങ്കാളിത്ത വായ്പാ പദ്ധതിവഴി സ്വാശ്രയ സംഘങ്ങളിലെ കർഷകർക്ക് കൃഷിയ്ക്കാവശ്യമായ വായ്പ ലളിതവും സുതാര്യവുമായ വ്യവസ്ഥകളോടെ യഥാസമയം കൗൺസിൽ ലഭ്യമാക്കി വരുന്നു. ഇതിനായി താഴെ കൊടുത്തിരിയ്ക്കുന്ന 10 ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കിൽ കെ.സി.സി സ്‌കീം വഴി പ്രതിവർഷം 70 കോടിയോളം രൂപ കാർഷിക വായ്പയായി കർഷകർക്ക് ലഭ്യമാക്കുന്നു. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് 2% പലിശ സബ്‌സിഡിയും നല്കുന്നുണ്ട്.

  1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  2. കാനറ ബാങ്ക്
  3. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
  4. കേരള ഗ്രാമീണ്‍ ബാങ്ക്
  5. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
  6. ബാങ്ക് ഓഫ് ബറോഡ
  7. ഇന്ത്യന്‍ ബാങ്ക്
  8. ധനലക്ഷ്മി ബാങ്ക്
  9. പഞ്ചാബ് നാഷണല്‍ ബാങ്ക്
  10. ബാങ്ക് ഓഫ് ഇന്ത്യ