Thrust Areas - സ്വാശ്രയ കർഷക സമിതികൾ

സ്വാശ്രയ കർഷക സമിതികൾ

Farmer Marketsകൂട്ടായ വിപണനം എന്ന ആശയത്തിലാണ് കൗൺസിലിന്റെ സ്വാശ്രയ കർഷക വിപണികൾ പ്രവർത്തിച്ചു വരുന്നത്. കൗൺസിലിന്റെ കീഴിൽ ചുറ്റുവട്ടത്തുള്ള 10-15 സ്വാശ്രയ കർഷക ഗ്രൂപ്പുകളിലെ അംഗങ്ങളാണ് (250-300 കർഷകർ) സ്വാശ്രയ കർഷക വിപണികളിൽ ഉൽപന്നങ്ങൾ കൊണ്ടുവരുന്നത്. ഇങ്ങനെ ഉൽപന്നങ്ങൾ സംഭരിക്കുന്നത് വഴി കച്ചവടക്കാരുമായി വിലപേശുന്നതിനും സാഹചര്യം ഒരുങ്ങുന്നു. സ്വാശ്രയ ഗ്രൂപ്പുകളിൽ നിന്നുള്ള വിപണന മാസ്റ്റർ കർഷകൻ അടങ്ങുന്ന കമ്മറ്റിയാണ് സ്വാശ്രയ കർഷക സമിതിയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൗൺസിലിന്റെ കീഴിൽ നിലവിൽ 288 സ്വാശ്രയ കർഷക സമിതികൾ പ്രവർത്തിച്ചുവരുന്നു.

സ്വാശ്രയ കർഷക സമിതികളുടെ പ്രത്യേകതകൾ:

  • ഉൽപാദന മേഖലയിൽ തന്നെയുള്ള വിപണന സമ്പ്രദായം.
  • കർഷകരാൽ നിയന്ത്രിക്കുന്ന കർഷക വിപണികൾ.
  • വിപണന മേഖലയിൽ പരിശീലനം നേടിയ വിപണന മാസ്റ്റർ കർഷകർ.
  • കൃത്യമായ അക്കൗണ്ടിംഗ് രീതികളും ഓഡിറ്റിംഗും പാലിക്കപ്പെടുന്നു.
  • വിപണന ശൃഖലയിലെ കണ്ണികൾ ചുരുക്കി കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.


നിങ്ങളുടെ അടുത്തുള്ള വിപണിയെ അറിയാം..