Products & Services » കൃഷിരീതികള്‍

  മത്തങ്ങ
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: അമ്പിളി: - പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള 4-5 കിഗ്രാം. തൂക്കം) കായ്‌കള്‍, കാമ്പിന്‌ മഞ്ഞനിറം.
സുവര്‍ണ്ണ: ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്‌കള്‍, കാമ്പിന്‌ ഓറഞ്ച്‌ നിറം.
സരസ്‌ ‌: നീണ്ടുരുണ്ട ചെറിയ കായ്‌കളുള്ള ഇനം, കാമ്പിന്‌ ഓറഞ്ച്‌ നിറം.
അര്‍ക്ക സൂര്യമുഖി: ഉരുണ്ട ചെറിയ കായ്‌കളുള്ള (1-2 കിഗ്രാം) ഇനം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ജനുവരി - മാര്‍ച്ച്‌, സെപ്‌റ്റംബര്‍- ഡിസംബര്‍, മെയ്‌- ആഗസ്റ്റ്‌.
ആവശ്യമായ വിത്ത് :: ഒരു ഹെക്ടറിന്‌ 1-1.5 കിഗ്രാം വിത്ത്‌.
നടീല്‍ അകലം: 4.5 x 2 മീ. അകലത്തില്‍, കുഴികളെടുത്ത്‌ വിത്ത്‌ നടാം.
വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍.
70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തവണകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ്‌ പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം.
കീട നിയന്ത്രണം:
  • കായീച്ച: പഴക്കെണി/മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
രോഗ നിയന്ത്രണം :
  • മൊസെയ്‌ക്ക്‌: പരിസരം വൃത്തിയാക്കല്‍, കളനിയന്ത്രണം വിത്തുപരിചരണം. ബാവിസ്റ്റിന്‍ 2 ഗ്രാം/ വിത്തിന്‌.
വിളവ്: ഒരു ഹെക്ടറില്‍ നിന്ന്‌ 20-25 ടണ്‍.


Back