Products & Services » കൃഷിരീതികള്‍

  ചുരക്ക
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: ആര്‍ക്ക ബഹാര്‍: ഇളം പച്ച നിറത്തില്‍ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്‌കള്‍. ശരാശരി തൂക്കം 1 കിലോ ഗ്രാം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : സെപ്‌റ്റംബര്‍- ഒക്ടോബര്‍, ജനുവരി- ഫെബ്രുവരി
ആവശ്യമായ വിത്ത് :: ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 2.5 -3 കി.ഗ്രാം വിത്ത്‌ ആവശ്യമാണ്‌.
നടീല്‍ അകലം: കുഴികള്‍ തമ്മിലുള്ള അകലം 3 മീ x 3 മീ
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 20-25 ടണ്‍ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്‌ച ഇടവിട്ട്‌ വല തവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
കീട നിയന്ത്രണം:
  • പച്ചത്തുള്ളന്‍, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച:15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം- ഇമിഡാക്ലോപ്രിഡ്‌ (2.5 മില്ലി/10ലിറ്റര്‍).
രോഗ നിയന്ത്രണം :
  • മൃദുരോമപൂപ്പ്‌ / ഇലപ്പൊട്ടുരോഗം: മാന്‍കോസെബ്‌ 2ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക..
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍


Back