ജനിതക ശുദ്ധിയും ഉല്പാദനക്ഷമതയുമുള്ള പച്ചക്കറി വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സംസ്‌ക്കരിച്ച് വിതരണം നടത്തുന്നതിനുമായി പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഒരു സീഡ് പ്രോസ്സസ്സിംഗ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നുണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ 17 ഇനം പച്ചക്കറി വിത്തുകൾ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. വിത്തുൽപ്പാദനത്തിൽ പരിശീലനം സിദ്ധിച്ച കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിത്തുകൾ, വിത്ത് സംസ്‌ക്കരണശാലയിലെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബിൽ ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. വിത്ത് സംസ്‌ക്കരണശാലയോടനുബന്ധിച്ച് ടിഷ്യൂക്കൾച്ചർ ലാബോറട്ടറിയും പച്ചക്കറി ഫലവർഗ്ഗത്തൈകളുടെ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ പരിശീലനങ്ങളും നൽകി വരുന്നു.
ഇപ്പോള്‍ ലഭ്യമായിട്ടുള്ള പച്ചക്കറി വിത്തുകളൂം അവയുടെ വിലയും അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക