വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം

പഴം പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്പനീസ് നിയമം 1956 സെക്ഷന്‍ 25 പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ കേരളം. കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (KHDP) തുടര്‍ സംവിധാനമായി 2001 ല്‍ നിലവില്‍ വന്ന കൗണ്‍സിലിന്റെ ഭരണ സാരഥ്യം വഹിക്കുന്നത് കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള നാല് കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെട്ട 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ്.

വിത്ത് സംസ്‌കരണ ശാല

കേരളത്തിലെ കൃഷിക്കനുയോജ്യമായ 17 ഇനം ഗുണമേമയുള്ള പച്ചക്കറി വിത്തുകള്‍ കൗണ്‍സിലിനു കീഴിലുള്ള 104 രജിസ്റ്റേര്‍ഡ് വിത്തുല്‍പ്പാദക കര്‍ഷകരെ കൊണ്ട് കൗണ്‍സില്‍ ഉദ്ദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തു വരുന്നു. ഗുണമേമ ഉറപ്പുവരുത്തി വാണിജ്യാടിസ്ഥാനത്തില്‍ വിത്തുല്‍പ്പാദനം നടത്തുന്ന കേരളത്തിലെ ചുരുക്കം ചില സംരംഭങ്ങളില്‍ ഒന്നാമതാണ് ആലത്തൂര്‍ വിത്ത് സംസ്‌കരണ ശാല.(വിത്തുകളുടെ ലഭ്യത, വില, കൃഷിരീതികള്‍ എന്നിവ അറിയുന്നതിന് ഈ വെബ്‌സൈറ്റിലെ വിത്ത് എന്ന പേജ് നോക്കുക)

കൃഷി ബിസിനസ് കേന്ദ്ര

കൃഷിയ്ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, വളങ്ങള്‍ , കീടനാശിനികള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കു ന്നതിനുദ്ദേശിച്ച് എറണാകുളം, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ കൃഷി ബിസിനസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. രാസകീടനാശിനികള്‍ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്നു പുതു തലമുറയെ ജൈവകൃഷിയോട് അടുപ്പിക്കുന്നു. നഗരപ്രദേശങ്ങളിലെ മട്ടുപ്പാവിലും വീടുകളിലും കൃഷിപ്രോത്സാഹിപ്പിക്കു ഹരിതനഗരി പദ്ധതിയും കൃഷി ബിസിനസ്സ് കേന്ദ്ര വഴി നടപ്പിലാക്കി വരുന്നു.